Saturday, December 14, 2024
HomeCrimeമദ്യപിച്ച് നടുറോഡിൽ സിനിമാ സ്റ്റൈലില്‍ സംഘട്ടനം!!! നടൻ അറസ്റ്റിൽ

മദ്യപിച്ച് നടുറോഡിൽ സിനിമാ സ്റ്റൈലില്‍ സംഘട്ടനം!!! നടൻ അറസ്റ്റിൽ

മദ്യപിച്ച് നടുറോഡിൽ സിനിമാ സ്റ്റൈലില്‍ സംഘട്ടനം!!! നടൻ സുധീറും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസ്. ആലപ്പുഴ എസ്.എല്‍ പുരത്ത് വെച്ച് രണ്ടുപേരെ കയ്യേറ്റം ചെയ്തതിനാണ് നടന്‍ സുധീറും സംഘത്തിനുമെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കാറിന്‍റെ ഡോറു തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയിൽ കലാശിച്ചത്.

എസ്.എൽ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ രാത്രി ഏഴരയോടെ സുധീറും രണ്ട് സുഹൃത്തുകളും ആഢംബര കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറക്കവേ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തതതാണ് വഴക്കുണ്ടാകാൻ കാരണം. ഡോർ തുറന്ന് പുറത്തിറങ്ങിയ സുധീർ അനൂപിനെ സിനിമാ സ്റ്റൈലിൽ ചവിട്ടി വീഴ്ത്തുകയും ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെ ഹരീഷിനെ വളഞ്ഞിട്ട് മർദ്ദിക്കുകയുമായിരുന്നു. ഇതുകണ്ട നാട്ടുകാർ വിഷയത്തിൽ ഇടപെട്ടുവെങ്കിലും ഇവരുമായും നടനും സുഹൃത്തുക്കളും ഏറ്റുമുട്ടി. സമീപത്തെ മാരാരിക്കുളം സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയപ്പോഴാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായത്.

പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റിട്ടുണ്ട്. പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കിയതിനെ തുടർന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അതേസമയം നടനെയും സുഹൃത്തുക്കളെയും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ ഇവരെ വിട്ടയച്ചുവെന്ന് ആരോപണമുണ്ട് . ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് ചീഫിന് പരാതി നൽകിയതോടെയാണ് നടനെതിരെ പോലീസ് കേസ് എടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments