കാ​ത്സ്യം കാ​ര്‍​ബൈ​ഡ് ആ​ഞ്ഞി​ലി​ച്ച​ക്ക!!!വിൽപ്പനക്കാരൻ പോലീസ് പിടിയിൽ

citinews

കാ​ത്സ്യം കാ​ര്‍​ബൈ​ഡ് ഉ​പ​യോ​ഗി​ച്ച്‌ പ​ഴു​പ്പി​ച്ച ആ​ഞ്ഞി​ലി​ച്ച​ക്ക വിൽപ്പനക്കാരൻ പോലീസ് പിടിയിൽ. വ​ഴി​യ​രി​കി​ല്‍ വി​ല്‍​പ്പ​ന​യ്ക്കു വ​ച്ചി​രു​ന്ന ആ​ഞ്ഞി​ലി​ച്ച​ക്ക​യാ​ണ് പരാതിയെ തുടർന്ന് കൊ​ച്ചി മ​ര​ട് പൊലീസ് പരിശോധിച്ച ശേഷം പിടിച്ചെടുത്തത് . നാട്ടുകാരാണ് പൊലീസിന് പരാതി നൽകിയത്. മ​ര​ട് ന്യൂ​ക്ലി​യ​സ് മാ​ളി​നു സ​മീ​പം കി​ലോ​ഗ്രാ​മി​നു 100 രൂ​പ നി​ര​ക്കി​ലാ​ണ് ആ​ഞ്ഞി​ലി​ച്ച​ക്ക വി​റ്റി​രു​ന്ന​ത്. വി​ല്‍​പ്പ​ന​ക്കാ​ര​ന്‍ കു​ന്നം​കു​ളം സ്വ​ദേ​ശി ത​മ്ബിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആഞ്ഞിലിച്ചക്ക വാങ്ങി കഴിക്കുന്നതിനിടയിലുണ്ടായ രുചിവിത്യാസമാണ് നാട്ടുകാരുടെ സംശയത്തിനിടയാക്കിയത്. വി​ല്‍​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റൊ​രാ​ള്‍​ക്കു വേ​ണ്ടി​യാ​ണ് താ​ന്‍ ആ​ഞ്ഞി​ലി​ച്ച​ക്ക വി​റ്റി​രു​ന്ന​തെ​ന്നാ​ണ് ഇ​യാ​ള്‍ പൊലീസിന് ന​ല്‍​കി​യ മൊ​ഴി.ആ​ഞ്ഞി​ലി​ച്ച​ക്ക വി​റ്റ വാ​ഹ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മു​ഴു​വ​ന്‍ പെ​ട്ടി​യി​ലും ക​ട​ലാ​സി​ല്‍ പൊ​തി​ഞ്ഞ കാ​ര്‍​ബൈ​ഡ് വ​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നു പൊലീസ് അ​റി​യി​ച്ചു.