1672 മത് സിറിയന്‍ ക്നാനായ കോൺഗ്രസ് വാര്‍ഷികസംഗമം
1672 മത് സിറിയന്‍ ക്നാനായ കോൺഗ്രസ് വാര്‍ഷികസംഗമം റാന്നി സെന്റ് തോമസ് വലിയപള്ളിയിലെ മോര്‍ ക്ലീമിസ് നഗറില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ക്നാനായ സമുദായത്തിന്റെ വത്തിക്കാൻ എന്ന് പറയുവാൻ സാധിക്കുന്ന ക്നാനായ ജനസംഖ്യയാണ് റാന്നിയിലുള്ളത്. 1672 വർഷങ്ങളിലെ പാരമ്പര്യവും തനിമയും നിലനിർത്തിക്കൊണ്ടു സിറിയൻ കുടിയേറ്റത്തിന്റെ വാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭം ക്നാനായ സമുദായത്തിന്റെ ചരിത്രത്തിലെ നാഴിക കല്ലാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ശ്രീ ആന്റോ ആന്റണി എം. പി. , ശ്രീ രാജു എബ്രഹാം എം, എൽ എ തുടങ്ങിയ ധാരാളം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ സഭയിലെ വൈദീകർ , നൂറുകണക്കിന് വിശ്വാസികൾ , ക്നാനായ സമൂഹത്തിന്റെ അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കുചേർന്നു. തുടർന്ന് അതിവിപുലമായ കലാപരിപാടികളും നടത്തപ്പെട്ടു.