Monday, October 7, 2024
HomeNationalവ്യാജ വാര്‍ത്ത : ആധാരത്തിന് ആധാര്‍ നിര്‍ബന്ധമാക്കി വിജ്ഞാപനം

വ്യാജ വാര്‍ത്ത : ആധാരത്തിന് ആധാര്‍ നിര്‍ബന്ധമാക്കി വിജ്ഞാപനം

ആധാരത്തിന് ആധാര്‍ നിര്‍ബന്ധമാക്കി വിജ്ഞാപനം ഇറക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിജ്ഞാപനമെന്ന നിലയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. 1950 മുതലുള്ള ആധാരങ്ങള്‍ക്ക് ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് ഉത്തരവ് അയച്ചുവെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് വന്നത്. ഓഗസ്റ്റ് 14നകം ഇത് ചെയ്തില്ലെങ്കില്‍ ബിനാമി ആധാരമായി കാണുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

രാജ്യത്തെ കോടികണക്കിന് വരുന്ന ഭൂ ഉടമകളെ ആശങ്കയിലാക്കുന്ന വിധത്തിലായിരുന്നു ഉത്തരവ് പുറത്തുവന്നിരുന്നത്. ബിനാമി, കള്ളപ്പണം ഇടപാടുകള്‍ തടയുന്നതിനായിരുന്നു ഈ നീക്കമെന്നും വ്യാജ ഉത്തരവില്‍ പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments