Monday, October 7, 2024
Homeപ്രാദേശികംറാന്നി താലൂക്ക് ആശുപത്രിയില്‍ 'വിശപ്പിന് വിട' പദ്ധതിക്ക് തുടക്കം

റാന്നി താലൂക്ക് ആശുപത്രിയില്‍ ‘വിശപ്പിന് വിട’ പദ്ധതിക്ക് തുടക്കം

റാന്നി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തുന്ന നിര്‍ധന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രണ്ടുനേരം ഭക്ഷണമെത്തിക്കുന്ന റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ‘വിശപ്പിന് വിട ‘ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു ഭക്ഷണം വിതരണം ചെയ്തു നിര്‍വഹിച്ചു. ഒരു വര്‍ഷത്തേക്ക് രണ്ടുനേരം ഭക്ഷണമെത്തിക്കുന്നതിന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഉച്ചയ്ക്കും വൈകിട്ടുമാണ് ഇപ്പോള്‍ ഭക്ഷണം നല്‍കിവരുന്നത്. പ്രഭാതഭക്ഷണം എത്തിക്കുന്നതും പരിഗണനയിലാണെന്ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രി അങ്കണത്തില്‍ നടന്ന ‘വിശപ്പിന് വിട’ പദ്ധതിക്ക് തുടക്കം കുറിക്കുന്ന ചടങ്ങില്‍ റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം.ശംഭു, പി.ആര്‍.പ്രസാദ്, ബിനോയ് കുര്യാക്കോസ്, പാപ്പച്ചന്‍ കൊച്ചു മേപ്രത്ത്, തോമസ് അലക്സ് തുടങ്ങിയവര്‍ പങ്കെടുത്തു.

     

RELATED ARTICLES
- Advertisment -

Most Popular

Recent Comments