നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപിനെതിരെയുള്ളത് ശക്തമായ തെളിവുകളാണെന്ന് ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്. ജാമ്യം ലഭിക്കാതിരിക്കാൻ കാരണമായ ശക്തമായ തെളിവുകളാണ് പോലീസിന്റെ പക്കൽ ഉള്ളത്. കുറ്റപത്രം അന്വേഷണം തീരുന്ന മുറയ്ക്ക് സമര്‍പ്പിക്കുമെന്നും എസ് പി പറഞ്ഞു. റിമാന്‍ഡിലുള്ള ദിലീപ് ആലുവ സബ് ജയിലിലാണ്.
അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയ സാഹചര്യത്തില്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് റൂറല്‍ എസ്പിയുടെ പ്രതികരണം.