Friday, April 26, 2024
HomeNationalപ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ ഗാന്ധി

പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ഇത് നിയമവിരുദ്ധമാണെന്നും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

‘യുപിയിലെ സോണ്‍ഭദ്രയില്‍ പ്രിയങ്കയെ അനധികൃതമായി അറസ്റ്റ് ചെയ്തത് അസ്വസ്ഥത സൃഷ്ടിക്കുന്നു. സ്വന്തം ഭൂമി വിട്ടുനല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ക്രൂരമായി വെടിവച്ചു കൊന്ന 10 ആദിവാസി കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ തടഞ്ഞ അധികാരത്തിന്റെ ദുര്‍വിനിയോഗം ബിജെപി സര്‍ക്കാരിന്റെ ഉത്തര്‍പ്രദേശില്‍ വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥ വെളിപ്പെടുത്തുന്നു,’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

വാരാണസിയില്‍ നിന്നും വെടിവെപ്പു നടന്ന സോന്‍ഭാദ്രയിലേക്ക് പോകവേ മുക്താര്‍പൂരില്‍വെച്ചാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്.

‘തനിക്ക് മുന്നോട്ടുപോകണം. തന്നോടൊപ്പം നാലുപേരുമുണ്ടാവും.’ എന്ന് പ്രിയങ്ക പറഞ്ഞിരുന്നെങ്കിലും ജില്ലാ ഭരണകൂടം ഇവരെ തടയുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നാല് സ്ത്രീകളടക്കം ഒമ്ബത് ദളിതരാണ് സോന്‍ഭാദ്രയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments