നടന്‍ സത്താറിന്റെ മരണശേഷം വീണ്ടും വിവാദങ്ങള്‍ പുകയുന്നു

sathar

നടന്‍ സത്താറിന്റെ മരണശേഷം വീണ്ടും വിവാദങ്ങള്‍ പുകഞ്ഞു കൊണ്ടേയിരിക്കുകയാണ്. സത്താറിന്റെ മുന്‍ ഭാര്യ ജയഭാരതിക്കെതിരെയും കുടുംബത്തിനെതിരെയും ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീന. ജയഭാരതി മാത്രമാണ് അന്തരിച്ച നടന്‍ സത്താറിന്റെ ഭാര്യയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് നസീം ബീനയുടെ ആരോപണം.

സത്താറിന്റെ മൃതദേഹത്തിന്റെ അരികില്‍ നില്‍ക്കാന്‍ പോലും ബന്ധുക്കള്‍ അനുവദിച്ചില്ലെന്ന് നസീം ബീന കൂട്ടിച്ചേര്‍ത്തു. ജയഭാരതിയുടെയും മകന്‍ കൃഷ് സത്താറിന്റെയും നടുവിലാണ് താന്‍ നിന്നത് എന്നാല്‍ മാധ്യമങ്ങള്‍ എത്തിയപ്പോള്‍ ചില ബന്ധുക്കള്‍ തന്നെ പിന്നിലേക്ക് തള്ളിമാറ്റിയെന്നും ഇവര്‍ ആരോപിച്ചു. കൂടാതെ തന്നെ നിര്‍ബന്ധപൂര്‍വ്വം മുറിയില്‍ ഇരുത്തിയെന്നും നസീം ബീന പറഞ്ഞു. 30 വര്‍ഷം മുന്‍പാണ് ജയഭാരതിയുമായുള്ള വിവാഹ ബന്ധം സത്താര്‍ വേര്‍പ്പെടുത്തുന്നത്.

താന്‍ സത്താറിനെ വിവാഹം കഴിച്ചത് പണമോ പദവിയോ മോഹിച്ചല്ലെന്നും, സിനിമയോ സീരിയലോ ഇല്ലാതെ സ്വന്തം സഹോദരന്റെ വീട്ടില്‍ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്ബോഴാണ് സത്താറിനെ വിവാഹം കഴിച്ചതെന്നും അവര്‍ പറയുന്നു. അവിടെ നിന്ന് കൊടുങ്ങല്ലൂരെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ജനിച്ചുവളര്‍ന്ന വീട്ടില്‍ 2500 രൂപ വാടകയ്ക്ക് കഴിയേണ്ടിവന്നയാളാണ് താനെന്ന് സത്താര്‍ ഇടക്കിടെ പറയാറുണ്ടായിരുന്നുവെന്നും നീസം ബീന വെളിപ്പെടുത്തി.

താര സംഘടനയായ അമ്മയുടെ നാലായിരം രൂപയും ഒരു ജ്യേഷ്ഠന്‍ തന്റെ ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശയായി നല്‍കുന്ന നാലായിരം രൂപയും ചേര്‍ത്ത് എട്ടായിരം രൂപ മാത്രം വരുമാനമുള്ളപ്പോഴാണ് അദ്ദേഹത്തെ വിവാഹം കഴിട്ടതെന്നും അവര്‍ പറയുന്നു. പണം മോഹിച്ചായിരുന്നെങ്കില്‍ അന്ന് ആ വിവാഹത്തിന് ഒരുങ്ങുകയില്ലായിരുന്നുവെന്നും നസീം ബീന പറഞ്ഞു. അന്നാളുകളില്‍ ജയഭാരതിയും മകനും സത്താര്‍ അവശനിലയിലായപ്പോഴും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

മകന്‍ പണം തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് സത്താര്‍ കരള്‍ മാറ്റിവെയ്ക്കാന്‍ തയാറാകാതെയിരുന്നത്. തീരെ അവശനായിരുന്ന ഈ ഏഴ് വര്‍ഷവും സത്താറിനെ നോക്കിയത് താന്‍ മാത്രമാണെന്നും നസീം ബീന പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്.