കോവളം എംഎല്‍എ എം. വിന്‍സന്റിനെതിരെ വീട്ടമ്മയുടെ പരാതിയിൽ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അജിതാ ബീഗം ഇന്ന് അന്വേഷണം തുടങ്ങും. നെയ്യാറ്റിന്‍കര സ്വദേശിനിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്നു വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തെന്നാണു കേസ്. ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. വീട്ടമ്മ ഇതുവരെയും ബോധം വീണ്ടെടുത്തിട്ടില്ല. ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
എന്നാൽ അബോധാവസ്ഥയിൽ കഴിയുന്ന വീട്ടമ്മയുടെ മൊഴിയെടുക്കാനായാലെ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ഫോണിലൂടെ എംഎൽഎ അപമര്യാദയായി പെരുമാറിയെന്നും പിന്നീട് കടയിൽ വന്നും ശല്യം ചെയ്തെന്നും ഭർത്താവ് മൊഴി നൽകി. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് എംഎല്‍എ പ്രതികരിച്ചിട്ടില്ല. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണ ചുമതല കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അജിതാ ബീഗത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഏൽപ്പിക്കുകയായിരുന്നു.