Friday, April 26, 2024
HomeKeralaസംസ്ഥാനത്ത് ഈ മാസം 24 വരെ ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഈ മാസം 24 വരെ ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഈ മാസം 24 വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഈ മാസം 20, 21, 22, 23, 24 തീയതികളില്‍ വിവിധ ജില്ലകളില്‍ ‘റെഡ്’, ‘ഓറഞ്ച്’ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 20 ന് കാസര്‍ഗോഡ് , ജൂലൈ 21 ന് ഇടുക്കി, കാസര്‍ഗോഡ് എന്നിവിടങ്ങളിലും ജൂലൈ 22 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളിലും റെഡ് അലർട്ട് ആണ്.

ജൂലൈ 20 ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും, ജൂലൈ 21 ന് കോട്ടയം, എറണാകുളം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജൂലൈ 22ന് ഇടുക്കി,കാസര്‍ഗോഡ് ജില്ലകളിലും, ജൂലൈ 23ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളിലും ജൂലൈ 24 ന് കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളിലും ഓറഞ്ച് അലർട്ട് ആണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments