Saturday, December 14, 2024
HomeKeralaകേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ബുധനാഴ്ച കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കൂടാതെ പോണ്ടിച്ചേരി, തമിഴ്നാട്, തെക്ക് ആന്ധ്രപ്രദേശ്, തെക്ക് റായല്‍സീമ, കര്‍ണ്ണടകയുടെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവിടയും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്നാട് തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍ തീരങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കി.മി വരെയും ചില അവസരങ്ങളില്‍ 60 കി.മി വരെ ഉയരുവാന്‍ സാധ്യതയുണ്ട്.അതിനാല്‍ കടല്‍ പ്രക്ഷുബദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments