Wednesday, May 1, 2024
HomeNational2016 മുതല്‍ രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി

2016 മുതല്‍ രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി

2016 മുതല്‍ രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരെ സംബന്ധിച്ച വിവരങ്ങളൊന്നും തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്. ലോക്‌സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര കൃഷിമന്ത്രി . തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദിയാണ് മന്ത്രിയോട് ചോദ്യം ഉന്നയിച്ചത്. ‘ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഇത് സംബന്ധിച്ചുള്ള കണക്കുകകള്‍ തയ്യാറാക്കുന്നത്. വെബ്‌സൈറ്റില്‍ 2015 വരെയുള്ള കര്‍ഷക ആത്മഹത്യയുടെ വിവരങ്ങളാണുള്ളത്. 2016 മുതലുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമല്ല.’ മന്ത്രി രാധാമോഹന്‍ സിംഗ് പറഞ്ഞു. അപകടമരണങ്ങളും ആത്മഹത്യകളും എന്ന പേരിലാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കര്‍ഷക ആത്മഹത്യയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. 2015 ല്‍ 8000 കര്‍ഷകരാണ് രാജ്യത്ത് കടക്കെണി മൂലം ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തത്- 3030 പേര്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളില്‍ രാജ്യത്തെ കര്‍ഷകര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ലോംഗ് മാര്‍ച്ചും, കിസാന്‍ മുക്തി മാര്‍ച്ചും ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments