Sunday, May 5, 2024
Homeപ്രാദേശികംപത്തനംതിട്ട ജില്ലയിലെ ക്വാറികൾ ; ഭൂചലനമുണ്ടാകുന്നതിനു കാരണമാകുമെന്ന് സംരക്ഷണ സമിതി

പത്തനംതിട്ട ജില്ലയിലെ ക്വാറികൾ ; ഭൂചലനമുണ്ടാകുന്നതിനു കാരണമാകുമെന്ന് സംരക്ഷണ സമിതി

പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം വന്‍ ദുരന്തങ്ങള്‍ക്കിടയാക്കുമെന്ന് വിലയിരുത്തല്‍. പത്തനംതിട്ടയില്‍ റാന്നിയിലും കോന്നിയിലും ക്വാറി പ്രവര്‍ത്തനം തുടങ്ങിയ ശേഷം 2 വട്ടം ഭൂചലനമുണ്ടായത് അപകട സൂചനയെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി. പത്തനംതിട്ട ജില്ലയിലെ കടമ്ബനാട് പഞ്ചായത്തിലെ പട്ടയ ഭൂമിയായ മണ്ണടി കന്നിമലയിലും വടക്കന്‍ ജില്ലകളില്‍ ഉണ്ടായതു പോലെയുള്ള ദുരന്തം വിദുരമല്ലെന്ന് കേരള വനം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ടി വി സജീവ് പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്വാറികളില്‍ ഉണ്ടാകുന ഉഗ്ര സ്ഫോടനങ്ങള്‍ പശ്ചിമഘട്ട മലനിരകളെ ആകെത്തന്നെ ദുര്‍ബ്ബലപ്പെടുത്തുന്നുണ്ട്. വജ്രം കഴിഞ്ഞാല്‍ ശബ്ദം ഏറ്റവും അധികം വേഗത്തില്‍ സഞ്ചരിക്കുന്നത് കരിങ്കല്ലിലൂടെയാണ്. നാം കേള്‍ക്കുന്ന ശബ്ദത്തെക്കാള്‍ വലിയ തോതിലുള്ള പ്രകമ്ബനമാണ് ക രി കല്ലിലൂടെ കടന്ന് പോകുന്നത്. ഓരോ സ്ഫോടനം നടക്കുമ്ബോഴും പശ്ചിമഘട്ട മലനിരകള്‍ ആകെ കുലുങ്ങുന്നുണ്ട്. ഇതിന്റെ അടിസ്ഥനത്തിലാണ് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഖനനവും പാടില്ല എന്ന് മാധവ ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശ ചെയ്തത്. എന്നാല്‍ നാം അത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല. വലിയ തോതില്‍ മഴ പെയ്യുമ്ബോള്‍ ഇത്തരത്തില്‍ ദുര്‍ബലമായ അവസ്ഥയിലുള്ള മലകള്‍ ഒറ്റയടിക്ക് ഒഴുകി പോകുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

14 ജില്ലകളിലുമായി ആറായിരത്തോളം ക്വാറികള്‍ സ്വകാര്യ മേഘലയില്‍ പ്രവര്‍ത്തിക്കുന്നു. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ഇവിടെ നിന്നും പലായനം ചെയ്യേണ്ട സാഹചര്യം പല ലട്ടത്തിലും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് ഏഴും വയനാട്ടിലും മലപ്പുറത്തുമായി രണ്ട് വീതവും ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. ഈ പതിനൊന്ന് സ്ഥലങ്ങളും സന്ദര്‍ശിച്ചാല്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന പാറമടകളൊട് ചേര്‍ന്നാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായതെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments