Friday, April 26, 2024
HomeKeralaഉപതിരഞ്ഞെടുപ്പുകളില്‍ യാക്കോബായ സഭയുടെ പിന്തുണ ഇടതുപക്ഷ മുന്നണിക്ക്

ഉപതിരഞ്ഞെടുപ്പുകളില്‍ യാക്കോബായ സഭയുടെ പിന്തുണ ഇടതുപക്ഷ മുന്നണിക്ക്

ഉപതിരഞ്ഞെടുപ്പുകളില്‍ യാക്കോബായ സഭയുടെ പിന്തുണ എല്‍ഡിഎഫിന്. സഭാവിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് പിന്തുണയ്ക്ക് ആധാരം.

ഇടതുപക്ഷ മുന്നണിയുടെ ഭാഗത്തു നിന്നു നീതിപൂർവമായ സമീപനമാണു യാക്കോബായ സഭയോടുള്ളതെന്നും സഭാ തർക്കത്തിൽ അൽപമെങ്കിലും നീതി നേടിത്തരാൻ സഭയ്ക്കൊപ്പം നിൽക്കുന്നവരെയാവും ഉപതിരഞ്ഞെടുപ്പുകളിൽ പിന്തുണയ്ക്കുന്നതെന്നും യാക്കോബായ സഭ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്.

ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയ്ക്കു പിന്തുണ നൽകിയ സഭാ തീരുമാനം തുടരുമോ എന്ന ചോദ്യത്തിന് സഭയ്ക്ക് എന്നും ഒരേ സമീപനം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.‘ആരാണ് അൽപമെങ്കിലും നീതി നേടിത്തരാൻ സഭയ്ക്കൊപ്പം നിൽക്കുന്നതെന്ന് എല്ലാവർക്കുമറിയാം.

യുഡിഎഫ് സഭയ്ക്ക് എതിരാണ് എന്നു പറയുന്നില്ല. എന്നാൽ തർക്ക പ്രശ്നത്തിൽ ചില കക്ഷികളുടെ നിസംഗതയും നിശബ്ദതയും പ്രതിഷേധാർഹമാണ്. ചില കേസുകൾ വരുമ്പോൾ സുപ്രീം കോടതി വിധി നടപ്പാക്കരുത് എന്ന് പറയുന്നവരാണു സഭാ കേസിൽ മിണ്ടാതിരിക്കുന്നത്’- അദ്ദേഹം പറഞ്ഞു.

സഭയ്ക്കു നേരെയുള്ള നിതീ നിഷേധത്തിലും വിശ്വാസ പ്രകാരമുള്ള ശവസംസ്ക്കാരത്തിനുള്ള അവസരം പോലും നിഷേധിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ നടപടികളും പ്രതിഷേധിച്ച് 24ന് രാവിലെ 8 മുതൽ രാത്രി 8 വരെ എറണാകുളം മറൈൻഡ്രൈവിൽ ഉപവാസ സമരം നടത്തും.

ശ്രേഷ്ഠ ബാവയും മെത്രാപൊലീത്തമാരും വൈദികരും സഭാ ഭാരവാഹികളും സഭാ സമിതി അംഗങ്ങളും പങ്കെടുക്കും.കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ അടുത്തമാസം 21നാണ് വോട്ടെടുപ്പ്. 24ന് വോട്ടെണ്ണും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments