അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി ബംഗാളില്‍ നടത്താനിരുന്ന രഥയാത്ര കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്.മൂന്ന് രഥയാത്രകള്‍ക്കായിരുന്നു സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത്. ഇതു മൂന്നും ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ബംഗാള്‍ സര്‍ക്കാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്ന് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്.
അമിത് ഷായ്ക്ക് രഥയാത്ര നടത്താൻ ലഭിച്ച അനുമതി റദ്ദാക്കി
RELATED ARTICLES