സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്; മന്ത്രി ടി.പി.രാമകൃഷ്ണന്‍

സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്; മന്ത്രി ടി.പി.രാമകൃഷ്ണന്‍

സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്; മന്ത്രി ടി.പി.രാമകൃഷ്ണന്‍

രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങളില്‍ 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് നടപ്പാക്കുന്ന സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് (എസ് സിഎച്ച്‌ഐഎസ്) പദ്ധതി പ്രകാരം 30,000 രൂപയുടെ അധിക സൗജന്യ ചികിത്സ ലഭിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. 2017 ഏപ്രില്‍ മുതല്‍ പദ്ധതി ആരംഭിക്കുമ്പോള്‍ ഏകദേശം 25 ലക്ഷം മുതിര്‍ന്ന പൗര•ാര്‍ക്ക് ഗുണം ലഭിക്കും. രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന/ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ എന്റോള്‍മെന്റിലും സൗജന്യ ചികിത്സാസൗകര്യം പ്രയോജനപ്പെടുത്തുന്നതിലും അഖിലേന്ത്യ തലത്തില്‍ സംസ്ഥാനം മുന്നിലാണെന്ന് തൊഴില്‍ മന്ത്രി ടി.പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയിലാകെ പദ്ധതി വഴി 118 ലക്ഷം പേര്‍ക്ക് സൗജന്യ ചികിത്സാസഹായം ലഭിച്ചതില്‍ 44 ലക്ഷംപേരും കേരളത്തിലുള്ളവരാണ്. 2017-18ല്‍ 38 ലക്ഷം കുടുംബങ്ങളെ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കുടുംബങ്ങളുടെ 45 ശതമാനം വരും ഇത്. 2016-17ല്‍ 32.5 ലക്ഷം കുടുംബങ്ങളാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. രാഷ്ടീയ സ്വാസ്ഥ്യ ബീമ യോജന/സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി/മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ആര്‍എസ്ബിവൈ/ചിസ്/ എസ്‌സിഎച്ച്‌ഐഎസ്) സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലാഭത്തേക്കാളുപരി അവശത അനുഭവിക്കുന്ന സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനസമൂഹത്തിന് വേണ്ടിയാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതികളെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ വകുപ്പ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ തുളസീധരന്‍, ചിയാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് പ്രതിനിധി പ്രകാശ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു