ബിഷപ്പിന്റെ വേഷം അണിഞ്ഞ പിണറായി മാര്‍പാപ്പയെ വണങ്ങി നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ ചിലർ ചിത്രീകരിച്ചു. തങ്ങള്‍ക്കു വേണ്ടതാത്ത കുരിശ് താങ്കള്‍ ഏറ്റെടുത്തതെന്തിന് എന്ന ചോദ്യം ഉന്നയിച്ച ധാരാളം ക്രിസ്ത്യാനികള്‍ പിണറായിയെ പരിഹസിച്ചു.
ആ കുരിശ് ഏറ്റെടുത്തിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് എന്തിനാ സഖാവേ? നിങ്ങള്‍ പുതിയ സഭ തൊടങ്ങാന്‍ പോവ്വ്വാ? എന്നു ചോദിച്ചു ഫാ.ജിജോ കുര്യന്‍. ദീപസ്തംഭം മഹാശ്ചര്യം……..ഇപ്പോള്‍ സ്വന്തം പേരില്‍ സഭയുമായി… എന്ന് ടെസ്സി റോയി.
ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി കുരിശുകൃഷിയെ സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണ്? ചോധിക്കുന്നതു നടന്‍ ജോയി മാത്യു. മെത്രാന്‍ സമിതിയേക്കാള്‍ കടുപ്പത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍ വക പരിഹസം.
….പാപ്പാത്തിചേലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേട്ടു എവമെന്നെ കുരിശിലേറ്റുവാൻ അപരാധം എന്ത് ഞാൻ ചെയ്തു … പാരഡി പാടുവാനും മറന്നില്ല ചിലർ.
ചുരുക്കിപറഞ്ഞാൽ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പിണറായി തന്നെ താരം !