വില്ലെജ് ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്
സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. അടുത്ത അധ്യയന വർഷം തുടങ്ങുമ്പോൾ വിദ്യാർഥികൾക്കാവശ്യമായ സർട്ടിഫിക്കറ്റുകൾ യഥാസമയം നൽകുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നതിനാണ് റെയ്ഡ്.
വിജിലൻസ് ഡിവൈ എസ്പി എം.സുകുമാരന്റെ നേതൃത്വത്തിൽ വാണിജ്യനികുതി വകുപ്പിന്റെ ഗോപാലപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 29,320 രൂപ കണ്ടെത്തിയിരുന്നു. ഫയലുകൾ, ഷൂ, പേപ്പർകെട്ടുകൾ എന്നിവയ്ക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകൾ. രാവിലെ ഒൻപതിന് തുടങ്ങിയ പരിശോധന രണ്ടിനാണ് അവസാനിച്ചത്. വാണിജ്യനികുതി ഒാഫിസർ ഉൾപ്പെടെ മൂന്നുപേരാണ് ചെക്പോസ്റ്റിലുണ്ടായിരുന്നത്.