നിയന്ത്രണ രേഖയില്‍ കരാര്‍ ലംഘിച്ച്‌ പാക് സൈന്യത്തിന്‍റെ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

gun shoot

നിയന്ത്രണ രേഖയില്‍ കരാര്‍ ലംഘിച്ച്‌ പാക് സൈന്യത്തിന്‍റെ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റു. പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യം വെക്കുകയായിരുന്നെന്നും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചെന്നും സൈനിക വക്താവ് അറിയിച്ചു. ശനിയാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി പാക് സൈന്യം വെടിവെപ്പ് നടത്തിയതായും സിവിലിയന് പരിക്കേറ്റതായും ഇന്ത്യന്‍ സൈന്യം അറിയിച്ചു.