തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ചാട്ടവാറുകൊണ്ട് അടി കൊടുക്കും

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ചാട്ടവാറുകൊണ്ട് അടി കൊടുക്കും

“എന്‍റെ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ചാട്ടവാറുകൊണ്ട് അടി കൊടുക്കും ” കെ പി എ സി ലളിത. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മകനെ രക്ഷിക്കാന്‍ ശ്രമിക്കില്ല. നടിയെ അക്രമിച്ചതിൽ പ്രതിഷേധിച്ച് എറണാകുളത്ത് നടന്ന സമ്മേളനത്തിലാണ് കെപിഎസി ലളിത വികാരധീനായി സംസാരിച്ചത്.

മകന്‍ സിദ്ധാര്‍ത്ഥ് ഭരതിന് നടിയെ അക്രമിച്ച സംഭവുമായി ബന്ധമുണ്ടന്ന ആരോപണത്തിന്‍റെ വെളിച്ചത്തിലാണ് കെപിഎസി ലളിത തന്‍റെ നിലപാട് വെളിപ്പെടുത്തിയത്. തന്‍റെ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ചാട്ടവാറു കൊണ്ട് തല്ലി കൊല്ലണമെന്നാണ് അഭിപ്രായം.

സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്നെയും മകനെയും കളങ്കപ്പെടുത്തുവാൻ ചിലര്‍ ശ്രമിക്കുകയാണ്. കൂടെ നിന്ന് സഹായിക്കേണ്ടവര്‍ മാറി നിന്ന് കള്ളം പറയുകാണ്.

പ്രമുഖ നടിയെ തട്ടികൊണ്ട് പോയി അക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിദ്ധാര്‍ത്ഥ് ഭരതന്‍റെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് ഒരാളെ പോലീസ് പിടികൂടിയിരുന്നു.