ഉത്തര്‍പ്രദേശ് വോട്ടെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ മകന് വെടിയേറ്റു
ഉത്തര്‍പ്രദേശില്‍ നടക്കുന്ന നാലാംഘട്ട വോട്ടെടുപ്പിലുണ്ടായ അക്രമ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ മകന് വെടിയേറ്റു. ഉത്തര്‍ പ്രദേശിലെ മഹോബയിലാണ് സംഭവം.
ഉത്തര്‍പ്രദേശില്‍ 12 ജില്ലകളിലെ 53 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പന്ത്രണ്ട് ജില്ലകളിലായി 680 പേര്‍ മത്സരിക്കുന്നുണ്ട്.
കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ ലോക്സഭാമണ്ഡലമായ റായ്‌ബറേയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നവയിൽ ഉൾപ്പെടുന്നു. ഇവിടെ 20 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്.
അലഹബാദിലും തിരഞ്ഞെടുപപ് നടക്കുന്നുണ്ട്. അലഹബാദ് നോര്‍ത്തിലാണ് ഏറ്റവുമധികം മത്സരാര്‍ത്ഥികള്‍ ഉള്ളത്. 1.84 കോടി വോട്ടര്‍മാരാണ് വ്യാഴാഴ്ച പോളിങ് ബൂതക്തിലെത്തുന്നത്. ഇതില്‍ എണ്‍പത്തിനാല് ലക്ഷത്തോളം സ്ത്രീകളാണ്.