കാഞ്ഞിരപ്പള്ളിക്ക് സമീപം ഭൂമിക്കടിയിൽ മുഴക്കം

earthquake

കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഭൂമിക്കടിയിൽ മുഴക്കമുണ്ടായി. കഴിഞ്ഞ ദിവസം പുലർച്ചെ പ്രദേശത്ത് തീവ്രത കുറഞ്ഞ ഭൂമികുലുക്കം അനുഭവപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നോടെയാണ് ഇന്ന് വലിയ ശബ്ദം ഭൂമിക്കടിയിൽ ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മുഴക്കം അനുഭവപ്പെട്ടത്. അതിനാൽ അധികം പേർ അറിഞ്ഞിരുന്നില്ല. ഇന്ന് നിരവധി ആളുകൾക്ക് മുഴക്കം അനുഭവപ്പെട്ടതായി പറയുന്നുണ്ട്. കൂവപ്പള്ളി, പാലന്പ്ര, ചേറ്റുതോട്, ഇടക്കുന്നം, പാറത്തോട്, ആനക്കല്ല്, പിണ്ണാക്കനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം എന്ന് തോന്നിക്കുന്ന പ്രതിഭാസമുണ്ടായത്. എന്നാൽ ഭൂമിക്കടിയിലുണ്ടായ മുഴക്കം ഭൂചലനമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രദേശങ്ങളിൽ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.