Friday, April 26, 2024
HomeKeralaവി.എസ്. അച്യുതാനന്ദന്‍ വീണ്ടും ഫെയ്‌സ്ബുക്കില്‍ ; മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം

വി.എസ്. അച്യുതാനന്ദന്‍ വീണ്ടും ഫെയ്‌സ്ബുക്കില്‍ ; മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം

ഒടുവിൽ വി.എസ്. അച്യുതാനന്ദന്‍ വീണ്ടും ഫെയ്‌സ്ബുക്കില്‍ സജീവമായി.മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വി എസ് ഇപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നത്. 2016 ജൂണ്‍ ഒന്നിനായിരുന്നു അദ്ദേഹം അവസാനമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്. അതിനു ശേഷം ഇന്നലെ രാവിലെ 11.30ഓടെയാണ് മോദിരാജിനെതിരെ പോസ്റ്റിട്ടത്. രാജ്യം പൂര്‍ണ്ണമായി വില്‍ക്കപ്പെടുന്നതിന് മുമ്ബ് മോദി രാജില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി തെരഞ്ഞെടുപ്പിനെ കാണണമെന്നുമാണ് പോസ്റ്റ്. മത,ജാതി വൈരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്ന വര്‍ഗ്ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നു തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളതെന്നും വി.എസ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം- നരേന്ദ്ര മോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികള്‍ക്കും ശിങ്കിടി മുതലാളികള്‍ക്കും വിറ്റുകൊണ്ടിരിക്കുകയാണ്. തകരുന്ന സമ്ബദ് വ്യവസ്ഥയുടെയും കൊടികുത്തി വാഴുന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടെയും വിള്ളലുകളിലൂടെ, ഫിനാന്‍സ് മൂലധന ശക്തികള്‍ കടന്നു കയറി അധികാരമുറപ്പിക്കുകയാവും ഫലം. നൂറ്റാണ്ടുകള്‍ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നു. മത,ജാതി വൈരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്ന വര്‍ഗ്ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നു തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്.രാജ്യം പൂര്‍ണ്ണമായി വില്‍ക്കപ്പെടുന്നതിന് മുമ്ബ്, തകര്‍ക്കപ്പെടുന്നതിനു മുമ്ബ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നാം കാണണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments