എല്ലാ ജില്ലകളിലേയും വ്യാപാരി വ്യവസായികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി. വ്യാപാരികള്‍ ആവശ്യവസ്തുക്കള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി അവശ്യ സാധനങ്ങള്‍ക്ക് ഓഡര്‍ ചെയ്യാം. അവശ്യ വസ്തുക്കളുടെ ലഭ്യത അതത് ജില്ലകളില്‍ ഉറപ്പാക്കണം. വ്യാപാരി വ്യവസായികളുടെ എല്ലാ സഹായവും സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് മുഖ്യന്ത്രി അഭ്യര്‍ഥിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഗ്രിഗറി കെ. ഫിലിപ്പ്, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ഡി.പി.എം:ഡോ. എബി സുഷന്‍, കേരള വ്യാപാരി വ്യവസായി പ്രസിഡന്റ് ബിജു വര്‍ക്കി, ട്രഷറര്‍ പി.കെ. ജയപ്രകാശ്, കെ.എസ്.എസ്.ഐ.എ. പ്രസിഡന്റ് മോര്‍ളി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എബ്രഹാം പരുവാനിക്കല്‍, കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഇ മാത്യു, ഡി.ഐ.സി ജില്ലാ ജനറല്‍ മാനേജര്‍ ഡി രാജേന്ദ്രന്‍, കെ.എച്ച്.ആര്‍.എ ജില്ലാ സെക്രട്ടറി എ.വി ജാഫര്‍, കെ.എച്ച്.ആര്‍.എ പ്രതിനിധി എം.കെ. നന്ദകുമാര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷാജി മാത്യു, ഡി.ഐ.സി. ജില്ലാ പ്രതിനിധി ലിസിയമ്മ സാമുവേല്‍, വി.വി.സി. പ്രതിനിധി എസ്.വി സാജന്‍, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് പ്രതിനിധി എസ്.പി സാജന്‍ എന്നിവര്‍ കളക്ടറേറ്റില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.