പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം റോഡ് ഷോ നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി. ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച മോദി തുറന്ന ജീപ്പില്‍ ജനങ്ങളെ അഭിവാദ്യംചെയ്ത് കടന്നുപോയതായാണ് പരാതി. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായും അദ്ദേഹത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്നും 48 മുതല്‍ 72 മണിക്കൂര്‍വരെ വിലക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മോദിയുടെ പ്രസ്താവനയും റോഡ് ഷോയും പെരുമാറ്റച്ചട്ടം ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് മുനഅഭിഷേക് സിംഘ്വി പറഞ്ഞു.വോട്ടിംഗ് തിരിച്ചറിയല്‍ കാര്‍ഡിന് സ്ഫോടക വസ്തുക്കളെക്കാള്‍ ശക്തിയുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. കുംഭമേളയില്‍ പങ്കെടുത്ത പ്രതീതി യാണ് ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുത്ത ശേഷം തനിക്ക് അനുഭവപ്പെടുന്നതെന്ന് മോദി കൂട്ടിച്ചേര്‍ത്തു. നേരത്തേ, ഗാന്ധിനഗറിലെത്തി അമ്മയുടെ അ നുഗ്രഹം വാങ്ങിയതിന് ശേഷമാണ് മോദി അഹമ്മദാബാദിലെ പോളിംഗ് ബൂത്തിലെത്തിയത്.