Friday, October 4, 2024
HomeNationalഇന്ത്യന്‍ വിമാനം ചൈനീസ് അതിർത്തിക്ക് സമീപം കാണാതായി

ഇന്ത്യന്‍ വിമാനം ചൈനീസ് അതിർത്തിക്ക് സമീപം കാണാതായി

പരിശീലനപ്പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനാ വിമാനം ചൈനീസ് അതിർത്തിക്ക് സമീപം
കാണാതായി. വ്യോമസേനയുടെ സുഖോയ്-30 വിമാനമാണ് കാണാതായത്. അസമിലെ തേസ്പുരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഡോളാസംഗില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കാണാതായിരിക്കുന്നത്. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്.

തേസ്‌പൂരിനു വടക്ക് 60 കിലോമീറ്റർ ദൂരെ വച്ച് ചൈന അതിർത്തിക്കു സമീപമാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്. ദൈനംദിന പരിശീലനത്തിനുപോയ വിമാനമാണ് കാണാതായത്. 9.30ന് പുറപ്പെട്ട വിമാനവുമായി 11.30നു ബന്ധം നഷ്ടപ്പെടുകയായിരുന്നു.കാണാതായ വിമാനത്തിനായി വ്യോമസേന തിരച്ചില്‍ ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments