Tuesday, April 30, 2024
HomeKeralaജസ്‌നയെ കാണാതായ സംഭവത്തില്‍ ബോയ് ഫ്രണ്ടിനെ സംശയം

ജസ്‌നയെ കാണാതായ സംഭവത്തില്‍ ബോയ് ഫ്രണ്ടിനെ സംശയം

എരുമേലിയില്‍ നിന്നും ബിരുദ വിദ്യാര്‍ത്ഥിനി ജസ്‌നയെ കാണാതായ സംഭവത്തില്‍ ബോയ് ഫ്രണ്ടിനെ സംശയമുണ്ടെന്ന് സഹോദരന്‍ ജെയ്‌സ് പറഞ്ഞു. ജസ്‌ന അവസാനമായി സന്ദേശമയച്ചത് ഈ ആണ്‍ സുഹൃത്തിനാണ്. എന്നാല്‍ ഇയാള്‍ക്കെതിരെ പ്രത്യക്ഷത്തില്‍ തെളിവുകളൊന്നും ഇല്ലാത്തത് കൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തതെന്നും ജെയ്സ് കൂട്ടിച്ചേര്‍ത്തു. ജസ്‌നയുടെ ആണ്‍ സുഹൃത്തിനെ നേരിട്ട് പരിചയമില്ല. എന്നാല്‍ അയാളെ ഫോണില്‍ പലതവണ ബന്ധപ്പെട്ടിട്ടുണ്ട്. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തോട് തങ്ങളുടെ കുടുംബം കൃത്യമായി സഹകരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം തൃപ്‌തികരമാണെന്നും നുണപരിശോധനയ്‌ക്ക് വിധേയരാകാന്‍ തങ്ങള്‍ തയ്യാറാണെന്നും ജെയ്സ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments