Friday, April 26, 2024
HomeKeralaചലച്ചിത്ര സംവിധായിക വീട്ടിൽ മരിച്ച നിലയിൽ

ചലച്ചിത്ര സംവിധായിക വീട്ടിൽ മരിച്ച നിലയിൽ

ചലച്ചിത്ര സംവിധായിക നയന സൂര്യനെ തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ സുഹൃത്തായിരുന്നു. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. ഡോ. ബിജു, കമൽ, ജിത്തു ജോസഫ് തുടങ്ങിയവർക്കൊപ്പവും സംവിധാനസഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്കു മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments