ഗുജറാത്തിൽ മഴ പെയ്യിക്കുന്നതിനായി ബിജെപി സര്‍ക്കാര്‍ ചെലവില്‍ യാഗം നടത്തുന്നു

bjp rain

മഴ പെയ്യിക്കുന്നതിനായി ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ യാഗം നടത്താന്‍ കരുക്കൾ നീക്കുന്നു. ഇന്ദ്രനെ പ്രസാദിപ്പിച്ച്‌ മഴ പെയ്യിക്കുന്നതിനായിട്ടാണ് ശ്രമം. 41 പര്‍ജന്യ യാഗം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഇത് സംബന്ധിച്ച് തീരുമാനം ബുധാനാഴ്ച എടുത്തത്. മഴ ദൈവമായ ഇന്ദ്രനേയും ജല ദൈവമായ വരുണിനേയും പ്രസാദിപ്പിക്കുന്നതിന് വേണ്ടി ഗുജറാത്തിലെ 33 ജില്ലകളിലാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പര്‍ജന്യ യാഗം നടത്തുക. മാസങ്ങളായി ഗുജറാത്തില്‍ നടന്നു വരുന്ന ‘സുഫലാം സുജലാം ജല്‍ അഭിയാന്‍’ പദ്ധതിയുടെ അവസാനമായാണ് യാഗം നടത്തുക. ഈ മാസം 31 നാണ് യാഗം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്തിലെ 33 ജില്ലകളിലായി 41 സ്ഥലങ്ങളിലാണ് പര്‍ജന്യ യാഗം നടത്തുക. യാഗത്തിനു ശേഷം പ്രസാദം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും മറ്റു ഉന്നത ഉദ്യോഗസ്ഥരും യാഗത്തില്‍ പങ്കെടുക്കുമെന്നും ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പാട്ടേല്‍ പറഞ്ഞു. ജലക്ഷാമം മൂലം ഗുജറാത്തിലെ ജനങ്ങള്‍ പൊറിതിമുട്ടുന്ന വേളയില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. സംസ്ഥാനത്തെ 204 ഡാമുകളില്‍ 24 ശതമാനം വെള്ളമെ നിലവില്‍ ഉള്ളു. ഈ പ്രശ്‌നം പരിഹരിക്കാന്‍ നടപടി കൈക്കൊള്ളുന്നതിന് പകരം, വിവാദമായി യാഗം നടത്താന്‍ ആണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.