ജോലി വിവാഹ തട്ടിപ്പ് ; വാർഷിക വരുമാനം 50 ലക്ഷത്തിനു മുകളിൽ.മുങ്ങി നടന്നവള്‍ ഒടുവില്‍ പിടിയില്‍. ഇന്‍ഡോര്‍ പൊലീസാണ് പ്രദേശത്തെ വസ്ത്ര വ്യാപാരി ലോകേഷിന്റെ പരാതിയില്‍ ജസ്പ്രീത് കൗര്‍ എന്ന തട്ടിപ്പുകാരിയെ കൈയോടെ പിടികൂടിയത്. ജസ്പ്രീതിനൊപ്പം യുവതിയുടെ കൂട്ടാളി ബാബറിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണക്കാരായ ചെറുപ്പക്കാരെ തേടി പിടിച്ച് പ്രണയത്തിലായി ഒടുവില്‍ കല്യാണം കഴിച്ച് അവരുടെ കയ്യില്‍ നിന്ന് പണവും സ്വര്‍ണ്ണവും അപഹരിച്ച് മുങ്ങുകയായിരുന്നു യുവതിയുടെ സ്ഥിരം പരിപാടി. ഇത്തരത്തില്‍ 5 ചെറുപ്പക്കാരെ യുവതി ഇതിനോടകം കബളിപ്പിച്ചിട്ടുണ്ട്. ഇവരില്‍ നിന്നായി 50 ലക്ഷത്തിലധികം രൂപ അപഹരിച്ചിട്ടുമുണ്ട്. ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ലോകേഷുമായി പരിചയത്തിലായത്. ഇന്‍ഡോറിലെ ധനികനായ വസ്ത്ര വ്യാപാരിയാണ് ലോകേഷ്. തനിക്ക് ഒരു വര്‍ഷം 50 ലക്ഷത്തിന് മുകളില്‍ വരുമാനമുണ്ടെന്നാണ് ജസ്പ്രീത് ലോകേഷിനോട് പറഞ്ഞിരുന്നത്. ഇതിനിടയില്‍ ഇവരുടെ പ്രണയം വളര്‍ന്നു. വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ രഹസ്യമായി കല്യാണം കഴിക്കാമെന്ന് യുവതി പറഞ്ഞപ്പോള്‍ ജസ്പ്രീതിനെ വിശ്വസിച്ച് ലോകേഷ് സമ്മതം മൂളി. അങ്ങനെ രഹസ്യമായാണ് അവരുടെ കല്യാണം നടന്നത്. അതിന് ശേഷം വല്ലപ്പോഴും യുവതി ലോകേഷിന്റെ വീട്ടില്‍ എത്തി പണം എടുക്കുക സ്വാഭാവികമായിരുന്നു. ലക്ഷങ്ങളായിരുന്നു പലപ്പോഴും കൊണ്ട് പോയിരുന്നത്. ഒടുവില്‍ താന്‍ ജോലി മാറിയെന്നും കുറച്ച് നാള്‍ കഴിഞ്ഞെ തിരിച്ച് വരികയുള്ളു എന്ന് പറഞ്ഞ് 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും കുറച്ച് രൂപയും എടുത്ത് സ്ഥലം വിട്ടു. പിന്നീടുള്ള കുറച്ച് ദിവസങ്ങളില്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവസാനം മറുപടി ലഭിക്കാതെയായി. ഇടയ്ക്ക് ബാബര്‍ വിളിച്ച് ജസ്പ്രീതിനെ ഇനി ശല്യപ്പെടുത്തിയാല്‍ കൊന്ന് കളയും എന്ന് വധഭീഷണി കൂടി മുഴക്കിയതോടെ ലോകേഷ് യുവതിയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. അപ്പോഴാണ് യുവതി ഇതിന് മുന്‍പ് 4 പേരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ വിവരം അദ്ദേഹം അറിയുന്നത്. തുടര്‍ന്നാണ് ലോകേഷ് തെളിവുകള്‍ സമക്ഷം പൊലീസില്‍ പരാതി നല്‍കുകയും ജസ്പ്രീതും കൂട്ടാളിയും അറസ്റ്റിലാവുകയും ചെയ്യുന്നത്.
ജോലി വിവാഹ തട്ടിപ്പ് ; വാർഷിക വരുമാനം 50 ലക്ഷത്തിനു മുകളിൽ
RELATED ARTICLES