Friday, May 3, 2024
HomeKeralaവയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം; എഫ്ബി പോസ്റ്റുമായി ബന്ധുവായ പ്രിയ വേണുഗോപാല്‍

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം; എഫ്ബി പോസ്റ്റുമായി ബന്ധുവായ പ്രിയ വേണുഗോപാല്‍

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന് ബന്ധുവായ പ്രിയ വേണുഗോപാല്‍. ഫേസ്ബുക്കിലൂടെയാണ് പ്രിയ തന്‍റെ നിലപാടറിയിച്ചത്. അപകടത്തിന്‍റെ തുടക്കം മുതല്‍ സംഭത്തിന്‍റെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ഇവര്‍ രംഗത്തുണ്ടായിരുന്നു. അപകട സമയത്ത് വാഹനമോടിച്ചത് അര്‍ജ്ജുനാണെന്ന ഫോറസിക് പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്ന പശ്ചാത്തലത്തിലാണ് പ്രിയയുടെ പുതിയ ഫേസബുക്ക് പോസ്റ്റ്.

പ്രിയയുടെ ഫേസബുക്ക് പോസ്റ്റ്

‘അങ്ങനെ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നു. അര്‍ജുന്‍ ആണ് വണ്ടി ഓടിച്ചത്.. ‘അര്‍ജുനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു അറസ്റ്റ് ചെയ്യേണ്ടി വന്നേക്കു’മെന്ന് വാര്‍ത്ത.. ഒരുവര്‍ഷം കള്ളം പറഞ്ഞു നടന്നതിനോ?? ഏതായാലും വലിയ കാര്യമൊന്നുമല്ല. ഇത് പുതിയ വാര്‍ത്തയുമല്ല. ‘ദുരൂഹത’ ക്രൈം ബ്രാഞ്ചിനും മാധ്യമങ്ങള്‍ക്കുമേ തീര്‍ന്നിട്ടുള്ളൂ. ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ അവിടെത്തന്നെയുണ്ട്.. അര്‍ജുന്‍ അല്ല വണ്ടിയോടിച്ചതു എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച ലോക്കല്‍ പോലീസ് മുതല്‍ അന്വേഷണം ഇനി വീണ്ടും തുടങ്ങേണ്ടി വരുമല്ലോ സാറേ’….

കഴിഞ്ഞ സെപ്റ്റംബര്‍ 25നായിരുന്നു ബാലഭാസ്‌കറിന്‍റെയും മകളുടെയും മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നത്. തുടര്‍ന്ന് ബാലഭാസ്‌കറിന്‍റെ അച്ഛന്‍ കെ.സി ഉണ്ണിയാണ് അപകടത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് നല്‍കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments