Wednesday, May 1, 2024
HomeKeralaസംവിധായകന്‍ ലൈംഗിക ചുവയോടെ പെരുമാറിയെന്ന് നടി അമല പോൾ

സംവിധായകന്‍ ലൈംഗിക ചുവയോടെ പെരുമാറിയെന്ന് നടി അമല പോൾ

തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരേ മീ ടു ആരോപണവുമായി അമലാ പോള്‍. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സംവിധായകനായിരുന്ന സൂസി ഗേണശനില്‍ നിന്നും ലൈംഗിക ചുവയുള്ള അനുഭവം ഉണ്ടായതെന്ന് അമല പറയുന്നു. ദ്വയാര്‍ത്ഥമുള്ള രീതിയിൽ സംവിധായകന്‍ തന്നോട് മോശമായി സംസാരിക്കുകയും തന്റെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നുമാണ് അമലയുടെ വെളിപ്പെടുത്തല്‍. സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്ക് വളരെയേറെ മാനസികവേദന ഏല്‍ക്കേണ്ടി വന്നിരുന്നതായും താരം വെളിപ്പെടുത്തുന്നു. സൂസി സ്ത്രീകളോട് ഒട്ടും ബഹുമാനം കാണിക്കാത്തയാളാണ്. ഇത്തരത്തില്‍ പെരുമാറുന്ന പുരുഷന്മാര്‍ സ്വന്തം വീടുകളില്‍ ഭാര്യയോടും മകളോടും പെരുമാറുന്നത് പോലയല്ല, തൊഴിലിടത്തില്‍ പെരുമാറുന്നത്. വിഷയത്തില്‍ ഭരണകൂടവും നിയമവ്യവസ്ഥയും കൃത്യമായ ഇടപെടല്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അമല കൂട്ടിച്ചേര്‍ക്കുന്നു.

സൂസി ഗണേശനില്‍ നിന്നും തനിക്കും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ അമലാ പോള്‍ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകയും കവിയുമായ ലീന മണിമേഖല നേരത്തെ സൂസി ഗണേശനെതിരെ രംഗത്ത് എത്തിയിരുന്നു ലീന മണിമേഖലയുടെ പരാതി വ്യാജമാണെന്ന് പറഞ്ഞു സൂസി ഗണേശന്‍ രംഗത്തു വന്നിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments