Monday, October 7, 2024
HomeKeralaഎം എം മണിക്ക് എതിരെ സാരിയുടുത്ത് സിനിമാ താരം അലന്‍സിയറുടെ പ്രതിഷേധം

എം എം മണിക്ക് എതിരെ സാരിയുടുത്ത് സിനിമാ താരം അലന്‍സിയറുടെ പ്രതിഷേധം

വൈദ്യുത മന്ത്രി എം എം മണിക്ക് എതിരെ സാരിയുടുത്ത് സിനിമാ താരം അലന്‍സിയറുടെ പ്രതിഷേധം. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി സമരം ചെയ്ത പൊമ്പിള ഒരുമൈ പ്രവർത്തകർക്ക് നടൻ അലൻസിയറിന്‍റെ ഐക്യദാർഢ്യം.

പൊമ്പിള ഒരുമൈ സമരത്തെ മന്ത്രി എം.എം മണി അധിക്ഷേപിച്ചതിനെതിരെയാണ് അലൻസിയർ പ്രതിഷേധ നാടകം അവതരിപ്പിച്ചത്. കളക്ടീവ് ഫേസിന്‍റെ ബാനറിൽ ബി. അജിത്കുമാർ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്‍റെ ലൊക്കേഷനിൽ വെച്ചായിരുന്നു അലൻസിയർ പ്രതിഷേധ നാടകം അവതരിപ്പിച്ചത്.

ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭാവി കൂടിയായ അലന്‍സിയര്‍ നേരത്തെ നരേന്ദ്ര മോദിക്ക് എതിരെ പരസ്യമായ പ്രതിഷേധവുമായും രംഗത്ത് വന്നിരുന്നു. നേരത്തെ സംവിധായകന്‍ കമലിനെതിരെ സംഘപരിവാര്‍ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ടപ്പോഴും അലന്‍സിയര്‍ അദ്ദേഹത്തിന് പിന്തുണ നല്‍കി കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ തെരുവ് നാടകം അവതരിപ്പിച്ചിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ സെക്രട്ടേറിയറ്റിന് ചുറ്റും ഓടിയും ഇദ്ദേഹം പ്രതിഷേധ പ്രകടനം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments