കൽക്കരി കുംഭകോണം: സിബിഐ മുൻ മേധാവി രഞ്ജിത് സിൻഹയ്ക്കെതിരെ സിബിഐ

Ranjit-Sinha

കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്‌ക്കെതിരെ സിബിഐ കേസ്. ഉന്നതസ്ഥാനം ദുരുപയോഗം ചെയ്തു എന്ന ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്തിരിക്കുമ്പോള്‍ കല്‍ക്കരി കുംഭകോം കേസില്‍ നിയമവിരുദ്ധമായി ഇടപെടാന്‍ ശ്രമിച്ചു എന്നതാണ് സിന്‍ഹയ്‌ക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്ന എഫ്‌ഐആര്‍.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സിന്‍ഹ കുറ്റക്കാരനാണെന്ന് കാട്ടി സുപ്രിം കോടതി നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സിന്‍ഹ തന്റെ പദവി ദുരുപയോഗം ചെയ്‌തെന്നായിരുന്നു ജസ്റ്റിസ് മദന്‍ ബി ലോകൂറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ എം.എല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സമിതിയെ സുപ്രിം കോടതി ചുമതലപ്പെടുത്തിയിരുന്നു.

ഇത് രണ്ടാമത്തെ തവണയാണ് മുന്‍ സിബിഐ ഡയറക്ടര്‍ക്കെതിരെ സിബിഐ കേസെടുക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്‍ സിബിഐ ഡയറക്ടറായിരുന്ന എ.പി സിങിനെതിരെയും സിബിഐ കേസെടുത്തിരുന്നു.