മണിക്കെതിരെ പാര്‍ട്ടി നടപടിയ്ക്ക് ധാരണ

mani

മന്ത്രി എംഎം മണിക്കെതിരെ പാര്‍ട്ടി നടപടിയ്ക്ക് ധാരണ. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് മണിക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നത്. സെക്രട്ടറിയേറ്റ് യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് മണിക്കെതിരെ ഉയര്‍ന്നത്. മണിയുടെ തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കാന്‍ ഇടയാക്കിയെന്നാണ് യോഗത്തില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ മാത്രമല്ല ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയും മന്ത്രി എന്ന നിലയില്‍ മണി നടത്തിയ പരാമര്‍ശത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.