Sunday, April 28, 2024
HomeKerala4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്;9 ജില്ലകളില്‍ ഉരുള്‍പൊട്ടലിനും സാദ്ധ്യത

4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്;9 ജില്ലകളില്‍ ഉരുള്‍പൊട്ടലിനും സാദ്ധ്യത

സംസ്ഥാനത്ത് തിങ്കള്‍,​ ചൊവ്വ,​ ബുധന്‍ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത.തമിഴ്നാട് തീരത്ത് രൂപം കൊണ്ട രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥ പ്രവചനം . ഇതിനെത്തുടര്‍ന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന് പുറമേ തെക്ക് കിഴക്കന്‍‍ ശ്രീലങ്കയോട് ചേര്‍ന്ന് നാളെയോടെ ഒരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ഇത് 36 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമാകും. തമിഴ്നാട് തീരത്ത് ഇത് ചുഴലിക്കാറ്റിനും കാരണമായേക്കും. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ ഉണ്ടാകും. 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ 9 ജില്ലകളില്‍ ഉരുള്‍പൊട്ടലിനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തും കന്യാകുമാരി, തമിഴ്നാട് തീരങ്ങളിലും മത്സ്യതൊഴിലാളികള്‍കടലില്‍പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചു. ആഴക്കടലില്‍മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങിവരണം. അതിനിടെ സംസ്ഥാനത്തുടനീളം രൂക്ഷമായ കടല്‍ക്ഷോഭം തുടരുകയാണ്.തിരുവനന്തപുരം ജില്ലയില്‍ വലിയതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തേക്ക് കടല്‍കയറി. തീരത്ത് താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments