ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞയ്ക്കു ശേഷം കോവിന്ദ് 21 ഗണ്‍ സല്യൂട്ട് സ്വീകരിച്ചു, തുടര്‍ന്ന് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ദലിത് സമുദായത്തില്‍നിന്ന് രാഷ്ട്രത്തിന്റെ പ്രഥമ പൗരനാവുന്ന രണ്ടാമത്തെ വ്യക്തിയാണ് കോവിന്ദ്. ആദ്യത്തെയാള്‍ കെ ആര്‍ നാരായണനായിരുന്നു.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ടപതി ഡോ.ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാന മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍,എംപിമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
RELATED ARTICLES