പോലീസുകാരിക്ക് മുന്‍പില്‍ അശ്ലീല പ്രദര്‍ശനം നടത്തുകയും സ്വയംഭോഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പൊലീസ് ട്രെയിനിംഗ് കോളജില്‍വെച്ചാണ് മദ്യപിച്ച് സഹപ്രവര്‍ത്തകയോട് ഇയാൾ അപമര്യാദയായി പെരുമാറിയത്. അത്താഴ വിരുന്നിനിടെ വനിതാ കോണ്‍സ്റ്റബിള്‍മാരെ ഇയാള്‍ ദുരുദ്ദേശപരമായി സ്പര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2 വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ഇയാളെ താക്കീത് ചെയ്തിരുന്നു. മാപ്പ് പറഞ്ഞില്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവിടെ നിന്ന് മുങ്ങിയ ഇയാള്‍ മുറിയില്‍ പോയി അല്‍പ്പം കൂടി മദ്യപിച്ചു. തുടര്‍ന്ന് ഒരുമണിക്കൂറിന് ശേഷം മറ്റൊരു പൊലീസുകാരിക്ക് മുന്‍പിലെത്തി വസ്ത്രം അഴിച്ച് സ്വയംഭോഗം ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ വനിത പൊലീസുകാരി മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് വനിത പൊലീസുകാരുടെ പരാതികളില്‍ ഇയാളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു.