Thursday, May 2, 2024
HomeKeralaഭക്തര്‍ സ്വാമി ശരണം എന്ന് വിളിക്കുന്നു എന്നാൽ സര്‍ക്കാര്‍ സരിത ശരണമെന്നാണ് വിളിക്കുന്നത്- മുരളീധരന്‍

ഭക്തര്‍ സ്വാമി ശരണം എന്ന് വിളിക്കുന്നു എന്നാൽ സര്‍ക്കാര്‍ സരിത ശരണമെന്നാണ് വിളിക്കുന്നത്- മുരളീധരന്‍

“ഭക്തര്‍ സ്വാമി ശരണം എന്ന് വിളിക്കുന്നു എന്നാൽ സര്‍ക്കാര്‍ സരിത ശരണമെന്നാണ് വിളിക്കുന്നത് ” കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ . കോണ്‍ഗ്രസിനെതിരെ സര്‍ക്കാർ സരിതയില്‍ ശരണം പ്രാപിച്ചിരിക്കുകയാണെന്ന് കെ മുരളീധരന്‍ ആരോപിക്കുന്നു.

ഇത് നാണക്കേടാണ് മുഖ്യമന്ത്രിക്ക്. നവകേരള നിര്‍മ്മാണമല്ല നവ ‘കൈരളി’ നിര്‍മ്മാണമാണ് പ്രളയത്തിന്റെ മറവില്‍ സര്‍ക്കാര്‍ ചെയ്യുന്നത്. പ്രവാസികളാരും ഇതിനുവേണ്ടി കാശ് കളയരുത്. പ്രളയത്തില്‍ ബുദ്ധിമുട്ടുന്നവരെ നമുക്കറിയാവുന്നവരെ നേരിട്ട് സഹായിക്കാം .

സര്‍ക്കാരിർ ഫണ്ട് വകമാറ്റി ചിലവഴിക്കുന്ന രീതിയാണ് പിന്തുടരുന്നത് . ഇതില്‍ തനിക്ക് വിശ്വാസമില്ലെന്നും കോരള സഹകരണ ഫെഡറേഷന്റെ രാജ്യാന്തര സഹകരണ കോണ്‍ഗ്രസ് സമ്മേളനത്തില്‍ സംസാരിക്കവേ കെ മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടിയെ വികസിപ്പിക്കാനാണ് മുഖ്യമന്ത്രി വിദേശ യാത്രകള്‍ നടത്തുന്നത് എന്ന് മുരളീധരന്‍ നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments