ഇടുക്കി അണക്കെട്ട്; കൂറ്റന്‍ പാറകഷ്ണങ്ങൾ അടർന്ന് വീണ് കേടുപാടുകൾ സംഭവിച്ചു

ഇടുക്കി അണക്കെട്ട്

ഇടുക്കി അണക്കെട്ട്; കൂറ്റന്‍ പാറകഷ്ണങ്ങൾ അടർന്ന് വീണ് കേടുപാടുകൾ സംഭവിച്ചു
ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന കുറവൻമലയിൽ നിന്നും കൂറ്റന്‍ പാറകഷ്ണങ്ങൾ അടർന്ന് വീണ് അണക്കെട്ടിന് കേടുപാടുകൾ സംഭവിച്ചു. ഗ്യാലറിയിലേക്കുള്ള ഗോവണിയും സംരക്ഷണഭിത്തികളും തകര്‍ന്നിട്ടുണ്ട്. പാറ പതിച്ച അണക്കെട്ടിന്റെ പ്രധാന ഭാഗത്തും ചെറിയ തരത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപകടം നടക്കുന്ന സമയത്ത് അണക്കെട്ടിന്റെ അടിത്തട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിപ്പോയത്. വന്‍ ശബ്ദത്തോടെയാണ് പാറ പതിച്ചത്. അവധി ദിവസമായതിനാൽ ധാരാളം വിനോദസഞ്ചാരികൾ എത്തേണ്ടതായിരുന്നു.