വാഹനപരിശോധനക്കിടെ യുവാവിനെ പോലീസ് എറിഞ്ഞു വീഴ്ത്തി

police

കായംകുളം ശൂരനാട് വാഹനപരിശോധനക്കിടെ യുവാവിനെ പോലീസ് എറിഞ്ഞുവീഴ്ത്തി. കറ്റാനം സ്വദേശി നിസാം(22)നെയാണ് പോലീസ് എറിഞ്ഞ് വീഴ്ത്തിയത്. വീഴ്ചയെ തുടര്‍ന്ന് അബോധാവസ്ഥയിലായ നിസാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വള്ളിക്കുന്ന് സ്‌റ്റേഷനിലെ പോലീസുകാരാണ് വാഹനപരിശോധന നടത്തിയിരുന്നത്. മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് വരികയായിരുന്ന നിസാം വണ്ടി നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് എറിഞ്ഞതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സംഭവത്തെ തുടര്‍ന്ന് വള്ളിക്കുന്ന് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കണ്ണനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.