എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേനാ എംപി രവീന്ദ്ര ഗെയ്ക്വാദിനെ കാണ്മാനില്ല. വിമാന കമ്പനികൾ യാത്ര വിലക്കിയതിനെ തുടർന്ന് ട്രെയിനിൽ മുംബൈയിലേക്ക് തിരിച്ച എംപി യാത്രാമധ്യേ അപ്രത്യക്ഷനായിരിക്കുകയാണ്. മുംബൈ സെൻട്രൽ സ്റ്റേഷനിൽ ശനിയാഴ്ച എംപി എത്തേണ്ടതായിരുന്നു. എന്നാൽ അദ്ദേഹം ഇവിടെ എത്തുന്നതിനു മുൻപ് കാണാതെയായി. ഓഗസ്റ്റ് ക്രാന്ത്രി എക്സ്പ്രസ് ട്രെയിനിലാണ് ഗെയ്ക്വാദ് ഡൽഹിയിൽനിന്നും മുംബൈയിലേക്ക് യാത്ര തിരിച്ചത്. ഗുജറാത്തിലെ വാപിയിൽ ഗെയ്ക്വാദ് ഇറങ്ങിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മലയാളിയായ എയർ ഇന്ത്യ ഡ്യൂട്ടി മാനേജർ സുകുമാരൻ രാമനെയാണ് ഗെയ്ക്വാദ് മർദിച്ചത്. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തശേഷവും ത നിക്ക് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാനാകാത്തതിൽ ക്ഷുഭിതനായി എംപി ഇറങ്ങാൻ കൂട്ടാക്കാതിരുന്നു. അതിനിടെ വിമാനം ക്ലീൻ ചെയ്യാൻ ജീവന ക്കാരെത്തിയപ്പോഴാണ് ഡ്യൂട്ടി മാനേജർ സുകുമാർ രാമൻ ഇയാളോട് ഇറങ്ങാൻ ആവശ്യപ്പെട്ടത്. ക്ഷുഭിതനായ ഗെയ്ക്വാദ് ഇയാളെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് എംപിക്ക് വിമാന കമ്പനികൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.