ഗതാഗത വകുപ്പ് മന്ത്രി സ്ഥാനത്തുനിന്നും എകെ ശശീന്ദ്രന്‍ രാജിവച്ചതെന്തിനെന്ന് മനസ്സിലാവുന്നില്ലെന്ന് തോമസ് ചാണ്ടി. കുറ്റം തെളിയിക്കപ്പെടാതെ രാജി വയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു. നേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. അതേസമയം, പകരം മന്ത്രിയെ ഉടന്‍ നിര്‍ദേശിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശശീന്ദ്രന്‍. അതേസമയം താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും രാജി കുറ്റസമ്മതമല്ലെന്നുമാണ് ശശീന്ദ്രന്റെ പക്ഷം.