Thursday, March 28, 2024
HomeKeralaമനസമ്മതത്തിനുള്ള കോട്ട് വാങ്ങാന്‍ പോയ യുവാക്കളിൽ ഒരാൾ മരണത്തിനു കീഴടങ്ങി

മനസമ്മതത്തിനുള്ള കോട്ട് വാങ്ങാന്‍ പോയ യുവാക്കളിൽ ഒരാൾ മരണത്തിനു കീഴടങ്ങി

മനസമ്മതത്തിനുള്ള കോട്ട് വാങ്ങാന്‍ പോയ യുവാക്കളിൽ ഒരാൾ മരണത്തിനു കീഴടങ്ങി.
ഇവർ സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന കണ്ടെയ്‌നര്‍ ട്രെയ്‌ലറിലേക്ക് ഇടിച്ചുകയറിയാണ് ഒരാള്‍ മരിച്ചു. ചാലക്കുടി ചൗക്ക എലഞ്ഞിപ്ര ചെതലന്‍ ജോര്‍ജിന്റെ മകന്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ആല്‍ഫിന്‍നാണു (17) മരിച്ചത്.

കാര്‍ ഓടിച്ചിരുന്ന ചാലക്കുടി മാണിക്കത്താന്‍ വീട്ടില്‍ എസ്തപാനോസിന്റെ മകന്‍ അമല്‍ റോയിയെ (30) തലയ്ക്കു ഗുരുതര പരുക്കുകളോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ കളമശേരി-വല്ലാര്‍പാടം പാതയില്‍ മുളവുകാടായിരുന്നു അപകടം.

അപകടത്തില്‍പ്പെട്ട അമലിന്റെ മനസമ്മതമായിരുന്നു നാളെ. ചടങ്ങില്‍ ധരിക്കാനുള്ള കോട്ട് എറണാകുളത്താണു തയ്ക്കാന്‍ നല്‍കിയിരുന്നത്. ഇതു വാങ്ങാന്‍ ചാലക്കുടിയില്‍നിന്നു വരുമ്പോഴായിരുന്നു ദുരന്തം. റോഡിന്റെ വലതുവശത്ത് മീഡിയനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ട്രെയ്‌ലറിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും എബിന്‍ മാര്‍ഗമധ്യേ മരിച്ചു. അമല്‍ റോയിയുടെ തലയ്ക്കാണ് ഗുരുതരപരുക്കേറ്റത്. ഗള്‍ഫില്‍ ജോലി നോക്കുന്ന അമല്‍റോയ് മനസമ്മതത്തിനായി അവധിയെടുത്തുവന്നതാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments