Sunday, September 15, 2024
HomeNationalഇന്ത്യയിൽ കന്നുകാലി കശാപ്പ് പൂർണ്ണമായി നിർത്തലാക്കുവാൻ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവ്

ഇന്ത്യയിൽ കന്നുകാലി കശാപ്പ് പൂർണ്ണമായി നിർത്തലാക്കുവാൻ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവ്

ഇന്ത്യയിൽ കന്നുകാലി കശാപ്പ്  പൂർണ്ണമായി നിർത്തലാക്കുവാൻ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവ് ഇറങ്ങി. 1960ലെ പ്രിവൻഷൻ ഒാഫ് ക്രൂവൽറ്റി ടു അനിമൽസ് ആക്ട് പ്രകാരമാണ് ഉത്തരവ്. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്റെ പട്ടികയിൽ വരുന്നത്. ഭക്ഷ്യ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമായതിനാൽ വരും ദിവസങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഉത്തരവ് കാരണമാകുമെന്നതിൽ സംശയമില്ല.

ഉത്തരവ് അനുസരിച്ചു കന്നുകാലികളെ വിപണനകേന്ദ്രങ്ങളിൽനിന്നു വാങ്ങുമ്പോൾ കശാപ്പ് ചെയ്യില്ലെന്ന് രേഖ കൂടി നൽകേണ്ടതായി വരും. വിൽപ്പന കാർഷിക ആവശ്യത്തിനു മാത്രമായിരിക്കണം. സംസ്ഥാനാന്തര വിൽപ്പനയും പാടില്ല. സംസ്ഥാന അതിർത്തിയിൽനിന്ന് 25 കിലോമീറ്റർ അകലെമാത്രമേ വിൽപ്പനകേന്ദ്രങ്ങൾ സ്ഥാപിക്കാവൂ.

ഉത്തരവിലെ പ്രധാന നിർദേശങ്ങൾ:

ഉത്തരവിലെ പ്രധാന നിർദേശങ്ങൾ:

∙ മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിന് 1960ൽ കൊണ്ടുവന്ന നിയമത്തിനു കീഴിലാണ് പുതിയ ഉത്തരവു പുറത്തിറങ്ങിയിരിക്കുന്നത്.

∙ വാങ്ങിയ കന്നുകാലികളെ ആറുമാസത്തിനുള്ളിൽ വിൽക്കാനാകില്ല.

∙ വിൽപ്പന കേന്ദ്രങ്ങളിൽനിന്ന് കന്നുകാലികളെ ഇനി കർഷകനുമാത്രമേ വിൽക്കാവുള്ളൂ. കാർഷിക ആവശ്യങ്ങൾക്കാണ് കന്നുകാലിയെ വാങ്ങുന്നതെന്ന് രേഖാമൂലം ഉറപ്പുനൽകണം.

∙ പ്രായം കുറഞ്ഞതോ ശാരീരികാവസ്ഥ മോശമായതോ ആയ കന്നുകാലികളെ വിൽക്കരുത്.

∙ രാജ്യാന്തര അതിർത്തിയിൽനിന്ന് 50 കിലോമീറ്റർ അകലത്തിലും സംസ്ഥാന അതിർത്തിയിൽനിന്ന് 25 കിലോമീറ്റർ അകലത്തിലും മാത്രമേ വിൽപ്പനകേന്ദ്രങ്ങൾ സ്ഥാപിക്കാവൂ.

∙ മൃഗങ്ങളെ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റുമ്പോൾ അതതു സംസ്ഥാന സർക്കാരിൽനിന്ന് പ്രത്യേക അനുവാദം വാങ്ങണം.

∙ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിലുള്ള ജില്ലാ മൃഗ വിപണന കമ്മിറ്റിയുടെ അനുമതിയാൽ മാത്രമേ കന്നുകാലി വിൽപ്പനശാലകൾ പ്രവർത്തിക്കാവൂ. സർക്കാർ അംഗീകാരമുള്ള മൃഗസംരക്ഷണ സംഘടനയിൽനിന്നുള്ള രണ്ടുപേർ ഈ കമ്മിറ്റിയിൽ ഉണ്ടാകും.

കേന്ദ്രസർക്കാർ നടപടി ഭക്ഷ്യസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പ്രതികരിച്ചു. തീരുമാനം അംഗീകരിക്കില്ല. ഭരണഘടനാവിരുദ്ധമായ നീക്കമാണിത്. നിയമവശങ്ങൾ പരിശോധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments