ബി ജെ പി നേതാവ് ശോഭ സുരേന്ദ്രനെതിരെ കടുത്ത വാക്പ്രയോഗവുമായി രശ്മി നായർ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലാണ് രശ്മി നായർ പ്രകോപനപരമായ പ്രയോഗങ്ങൾ നടത്തിയത്. ബി ജെ പി നേതാക്കളുടെ പേരിൽ ഉയർന്ന മെഡിക്കൽ കോഴ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചർച്ചയിൽ ശോഭ സുരേന്ദ്രൻ ചാനൽ ചര്‍ച്ചയിൽ നിയന്ത്രണം വിട്ട് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രകോപനപരമായ പ്രസംഗവും നടത്തി. ഇതോടെയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ശോഭ സുരേന്ദ്രനെതിരെ തിരിഞ്ഞത്.
പിണറായി വിജയൻ പുറത്തിറങ്ങി നടക്കുന്നത് ഞങ്ങളുടെ ഔദാര്യത്തിൽ ആണെന്ന് ശോഭാ സുരേന്ദ്രൻ. തിരുവനന്തപുരം നഗരത്തിലെ പ്രഭാത സവാരിക്കാർ പുറത്തിറങ്ങി നടക്കുന്നത് ഞങ്ങളുടെ ഔദാര്യത്തിൽ ആണെന്ന് തെരുവ് നായ്ക്കൾ. – ഇതായിരുന്നു രശ്മി നായർ ഫേസ്ബുക്കിൽ കുറിച്ചത്.
പയ്യന്നൂരിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് ശോഭാ സുരന്ദ്രന്‍ പ്രകോപനപരമായ പ്രസംഗം നടത്തിയത്. സി പി എം കണ്ണൂരില്‍ എടുത്തത് പോലെ ബി ജെ പി തീരുമാനിച്ചാൽ സി പി എം നേതാക്കള്‍ക്ക് ദില്ലിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ എന്നാണ് ശോഭ സുരേന്ദ്രൻ ചോദിക്കുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍ ഇറങ്ങി സുഖമായി നടക്കുന്നത് തങ്ങളുടെ ഈ മര്യാദ കൊണ്ടാണ് എന്ന് വരെ ശോഭ സുരേന്ദ്രൻ പറഞ്ഞുകളഞ്ഞു. ഇതിനെയാണ് സോഷ്യൽ മീഡിയ ട്രോളുന്നത്. കാരാട്ടിനും യെച്ചൂരിക്കും ഒരു സംസ്ഥാനത്തും പോകാനാകില്ല, എ കെ ജി സെന്റര്‍ ദില്ലിയില്‍ പ്രവര്‍ത്തിക്കില്ല എന്നിങ്ങനെ പോകുന്നു ശോഭയുടെ ഭീഷണികൾ.
കേരളത്തിൽ ഇനി ഒരു ഭാര്യയുടെയും താലിമാല പൊട്ടിച്ചെറിയാൻ അനുവദിക്കില്ല. സിപിഎം- ബിജെപി അക്രമത്തെ തുടർന്ന് പയ്യന്നൂരിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പ്രസംഗിക്കവേയാണ് ശോഭ സുരേന്ദ്രന്‍ ഇത് പറഞ്ഞത്. കേരളത്തിലെ അമ്മമാർ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചെരിപ്പൂരി അടിക്കുമെന്നും അവർ പറഞ്ഞു.
ശോഭേച്ചി ഇതൊക്കെ പറയാൻ വാ പൊളിക്കുന്നത് തന്നെ ആരുടെയെല്ലാം ഔദാര്യത്തിൽ ആണെന്ന് ഇവിടെ ആർക്കൊക്കെ അറിയാം. കോമഡി ഒരുപാടിറങ്ങുന്നുണ്ട് ഈ ചേച്ചീടെ. ശോഭാ സുരേന്ദ്രനെ കണ്ടാൽ കുളിക്കണം സ്ത്രീകളുടെ വില കളയാൻ നടക്കുന്നവരാണിവർ – ഫേസ്ബുക്കിലെ മറ്റൊരു കമന്റ്.
കുരയ്ക്കും പട്ടി കടിക്കില്ല എന്നല്ലേ ശോഭേച്ചി, എന്നാലും കുര അസ്സഹനീയമാകുമ്പോൾ ആരായാലും കല്ലെറിഞ്ഞുപോകും അതില്ലെങ്കില് കാലിൽ കിടക്കുന്ന ചെരുപ്പെങ്കിലും ഊരിയെറിയുമെന്നോർത്തോണം – ശോഭ സുരേന്ദ്രന് സോഷ്യൽ മീഡിയ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ.
‘ശോഭേ നിങ്ങൾ ഒന്നടങ്ങൂ. ലക്ഷക്കണക്കിന് ജനം കാണുന്നുണ്ട്’. ഇന്നലെ ബി ജെ പി നേതാക്കളുടെ കോഴയുമായി ബന്ധപ്പെട്ട ചാനൽ ചര്‍ച്ചയിൽ അവതാരക സ്മൃതി പരുത്തിക്കാട് ശോഭ സുരേന്ദ്രനെ ശരിക്കും വെട്ടിലാക്കിയിരുന്നു.