Sunday, May 19, 2024
HomeKeralaപ്രളയ രക്ഷാപ്രവര്‍ത്തനം:​ 113 കോടി നല്‍കണമെന്ന്​ വ്യോമസേന

പ്രളയ രക്ഷാപ്രവര്‍ത്തനം:​ 113 കോടി നല്‍കണമെന്ന്​ വ്യോമസേന

പ്രളയരക്ഷാപ്രവര്‍ത്തനം നടത്തിയതിന് വ്യോമസേന ആവശ്യപ്പെട്ട 113 കോടി രൂപ അടയ്​ക്കുന്നതില്‍നിന്ന്​ കേരളത്തെ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്​നാഥ്​ സിങ്ങിന്​ കത്തയച്ചു. ആകാശ രക്ഷാപ്രവര്‍ത്തനം നടത്തിയതിന്​ 113,69,34,899 രൂപ നല്‍കണമെന്ന്​ വ്യോമസേന സംസ്​ഥാന സര്‍ക്കാറിന്​ കഴിഞ്ഞദിവസം ബില്‍​ നല്‍കിയിരുന്നു. നേരത്തേ വ്യോമസേന രക്ഷാദൗത്യത്തിന്​ ചെലവായ തുകയെക്കുറിച്ച്‌​ അറിയിപ്പ്​ നല്‍കിയപ്പോഴും ഒഴിവാക്കണമെന്ന ആവശ്യം സംസ്​ഥാനം ഉന്നയിച്ചിരുന്നു.

ആഗസ്​റ്റ്​ 15 മുതല്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച്‌​ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടതി​​െന്‍റ ചെലവാണ്​ ഇൗ തുക. 2017ലെ ഒാഖി ദുരന്തവും 2018ലെ മഹാപ്രളയവും ജീവനും സ്വത്തിനും വന്‍ നാശനഷ്​ടമാണ് ഉണ്ടാക്കിയതെന്ന്​ മുഖ്യമന്ത്രി മറുപടിയില്‍ വിശദീകരിച്ചു. സാമ്ബത്തികപ്രയാസം നേരിടുന്ന സംസ്​ഥാനത്തിന്​ ഇത്​ വലിയ ആഘാതമുണ്ടാക്കി. ​​െഎക്യരാഷ്​ട്രസഭയുടെ റിപ്പോര്‍ട്ട്​ പ്രകാരം 31000 കോടിയോളം രൂപയുടെ നഷ്​ടം ഉണ്ടായി.

ദേശീയ ദുരന്തനിവാരണനിധിയില്‍നിന്ന്​ 2904.85 കോടി രൂപയാണ്​ അധിക ധനസഹായമായി സംസ്​ഥാനത്തിന്​ അനുവദിച്ചത്​. ആവശ്യവുമായി തട്ടിച്ചുനോക്കു​േമ്ബാള്‍ ഇത്​ വളരെ പരിമിതമാണ്​. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട നിലവാരം ലഭ്യമാക്കാന്‍ കേരള പുനര്‍നിര്‍മാണ പദ്ധതി സംസ്​ഥാനം ആവിഷ്​കരിച്ചിട്ടുണ്ട്​. വിവിധ മാര്‍ഗങ്ങളിലൂടെ ഇതിന്​ തുക ​കണ്ടെത്തണം. ഇൗ ഘട്ടത്തില്‍ സംസ്​ഥാന ദുരന്തനിവാരണനിധിയില്‍നിന്ന്​ ഇത്ര ഭീമമായ തുക വ്യോമസേനക്ക്​ നല്‍കുന്നത്​ വലിയ പ്രയാസം സൃഷ്​ടിക്കും. തുക അടയ്​ക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ കത്ത് ശശി തരൂര്‍ എം.പി ട്വീറ്റിലൂടെ പങ്കു​െവച്ചു.

പ്രളയ സെസ് തീരുമാനം റദ്ദാക്കണമെന്ന്​; ഹൈകോടതി വിശദീകരണം തേടി
കൊച്ചി: പ്രളയ സെസ് ഏര്‍പ്പെടുത്തിയ സംസ്​ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈകോടതി സര്‍ക്കാറി​​െന്‍റ വിശദീകരണം തേടി. കുന്നംകുളം ചേംബര്‍ ഒാഫ് കോമേഴ്സ് സമര്‍പ്പിച്ച ഹരജിയില്‍ ഇതുസംബന്ധിച്ച വിശദീകരണമടങ്ങുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാറിനോട്​ നിര്‍ദേശിച്ചു.

കഴിഞ്ഞവര്‍ഷം സംസ്​ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടര്‍ന്ന്​ പുനര്‍നിര്‍മാണത്തിനും നഷ്​ടപരിഹാര വിതരണത്തിനും തുക കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചില ഉല്‍പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. 2019ലെ ധനകാര്യ ബില്ലിലെ ക്ലോസ്​ 14 ല്‍ ഇക്കാര്യം വ്യക്തമാക്കുകയും സെസ് ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇത്തരം ലെവിയും സെസും ഏര്‍പ്പെടുത്താന്‍ ഭരണഘടനാപരമായി പാര്‍ലമ​െന്‍റിന്​ മാത്രമേ കഴിയൂവെന്നും സംസ്​ഥാന സര്‍ക്കാറിന്​ അധികാരമില്ലെന്നുമാണ്​ ഹരജിയില്‍ പറയുന്നത്​. അതിനാല്‍, ധനകാര്യ ബില്ലിലെ ഭാഗവും സര്‍ക്കാര്‍ തീരുമാനവും റദ്ദാക്കണം. പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments