Monday, May 6, 2024
HomeKeralaകോഴിക്കോട് സ്വകാര്യ ബസ്​ മറിഞ്ഞു നിരവധി പേര്‍ക്കു​​ പരിക്ക്​

കോഴിക്കോട് സ്വകാര്യ ബസ്​ മറിഞ്ഞു നിരവധി പേര്‍ക്കു​​ പരിക്ക്​

തൊണ്ടയാട്​ ബൈപാസ്​ ജങ്​ഷനു​ സമീപം മെഡിക്കല്‍ കോളജ്​ റോഡില്‍ സ്വകാര്യ ബസ്​ നിയന്ത്രണം വിട്ട്​ തലകീഴായി മറിഞ്ഞ്​ നിരവധി യാത്രക്കാര്‍ക്ക്​ പരി​േക്കറ്റു​​. വെള്ളിയാഴ്​ച രാവിലെ 10ന്​ മുക്കത്തുനിന്ന്​ നഗരത്തിലേക്ക്​ അമിതവേഗത്തില്‍ വന്ന ‘എലന്‍ട്ര ആക്​ടേഴ്​സ്​’ എന്ന ബസാണ്​ ​ഡിവൈഡര്‍ തകര്‍ത്ത്​ എതിര്‍ദിശയില്‍ കടന്ന്​ റോഡിന്​ കുറുകെ ടയറുകള്‍ മുകളിലേക്കായി മറിഞ്ഞത്​.

തലകീഴായി റോഡില്‍ നിരങ്ങിയ ബസ്​ എതിര്‍ദിശയില്‍ നിര്‍ത്തിയ ടിപ്പര്‍ ലോറിയിലിടിച്ചുനിന്നതിനാല്‍ കടകളും റോഡരികിലുള്ളവരും രക്ഷപ്പെട്ടു. ലോറിയിലുള്ള ഹോളോബ്രിക്​സ്​ റോഡില്‍ പൊടിഞ്ഞു​ ചിതറി. ട്രാഫിക്​ സിഗ്​നല്‍ ചുവപ്പ്​ ലൈറ്റാകുന്നതിനു​ മുമ്ബ്​ കയറിപ്പറ്റാന്‍ അമിതവേഗത്തില്‍ എടുത്തപ്പോള്‍ തൊണ്ടയാട്​ ഇറക്കത്തില്‍ ബസ്​ നിയന്ത്രണം വിടുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികള്‍ പറഞ്ഞു. വണ്ടിയുടെ അഞ്ച്​​ ടയറുകളും തേഞ്ഞുതീര്‍ന്ന നിലയിലാണ്​. ബസ്​ നിരത്തിലിറക്കുന്നതിനുള്ള ഫിറ്റ്​നസ്​ സര്‍ട്ടിഫിക്കറ്റു​ം ഡ്രൈവറുടെ ലൈസന്‍സും പ്രാഥമിക നടപടിയെന്ന നിലയില്‍ റദ്ദാക്കുമെന്ന്​ സ്​ഥലത്തെത്തിയ ആര്‍.ടി.ഒ എ.കെ. ശശികുമാര്‍ അറിയിച്ചു.

സ്​പീഡ്​ ഗവേര്‍ണര്‍ ബസിനുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കും. പരിക്കേറ്റ 28 പേരെ മെഡിക്കല്‍ കോളജ്​ ആശ​ുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന്​ മെഡിക്കല്‍ കോളജ്​ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്​തംഭിച്ചു. നഗരത്തിലെ വിവിധ സ്​​േറ്റഷനില്‍നിന്ന്​ പൊലീസും ബീച്ച്‌​, മീഞ്ചന്ത ഫയര്‍ഫോഴ്​സും നാട്ടുകാരും ചേര്‍ന്ന്​ ക്രെയിനുപയോഗിച്ച്‌​ ബസ്​ എടുത്തുമാറ്റി. 11.20ഓടെയാണ്​ ഗതാഗതം പുനഃസ്​ഥാപിച്ചത്​.

ഓയിലും മറ്റും പടര്‍ന്ന റോഡ്​ ഫയര്‍ഫോഴ്​സ്​ കഴുകി വൃത്തിയാക്കി. മെഡിക്കല്‍ കോളജ്​ സി.ഐ മൂസ വള്ളിക്കാടന്‍, സി.ഐ ശംബുനാഥ്​, ജില്ല ഫയര്‍ ഓഫിസര്‍ ടി. രജീ​ഷ്​, സ്​േ​റ്റഷന്‍ ഓഫിസര്‍ വിശ്വാസ്​, അസി. സ്​​േ​റ്റഷന്‍ ഓഫിസര്‍ പി.കെ. മുരളീധരന്‍, പി.കെ. ബഷീര്‍, ലീഡിങ്​​ ഫയര്‍മാന്‍ പി.വി. പൗലോസ്​, വിജു പ്രസാദ്​, സനല്‍, മൂര്‍ത്തി തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്​ നേതൃത്വം നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments