Sunday, May 19, 2024
HomeNationalഇന്ത്യ-പാക്ക് പ്രശ്നങ്ങൾ ചര്‍ച്ചയിലുടെ പരിഹരിക്കണമെന്ന് യു.എസ് പ്രഡിന്റ് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യ-പാക്ക് പ്രശ്നങ്ങൾ ചര്‍ച്ചയിലുടെ പരിഹരിക്കണമെന്ന് യു.എസ് പ്രഡിന്റ് ഡൊണാള്‍ഡ് ട്രംപ്

ജമ്മു കശ്മീര്‍ അടക്കം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലുടെ പരിഹരിക്കണമെന്ന് യു.എസ് പ്രഡിന്റ് ഡൊണാള്‍ഡ് ട്രംപ്. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് മധ്യസ്ഥത ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. കശ്മീരില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് മോഡി പറഞ്ഞതായി ട്രംപ് വ്യക്തമാക്കി. വിഷയത്തില്‍ മുന്നാം കക്ഷിക്ക് സാധ്യതയില്ലെന്ന് ട്രംപിന്റെ സാന്നിധ്യത്തില്‍ തന്നെ മോഡിയും മറുപടി നല്‍കി. ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ഇരു നേതാക്കളും.കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ കഴിഞ്ഞ രാത്രി മോഡിയുമായി ചര്‍ച്ച നടത്തിയതായി ട്രംപ് അറിയിച്ചു. കശ്മീരിലെ സ്ഥിതി നിലവില്‍ നിയന്ത്രണ വിധേയമാണെന്നും മോഡി അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കും ചേര്‍ന്ന് കശ്മീര്‍ വിഷയം പരിഹരിക്കാന്‍ കഴിയുമെന്നും അതായിരിക്കും ഏറ്റവും നല്ലതെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയും പാകിസ്താനുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉഭയകക്ഷി സ്വഭാവമുള്ളതാണെന്നും അതുകൊണ്ടാണ് മറ്റു രാജ്യങ്ങള്‍ അതില്‍ ഇടപെടടേണ്ടതില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നതെന്നും മോഡി മറുപടി നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments