രോഗബാധിതനായി ബംഗളൂരുവിലെ സൗഖ്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പിഡിപി ചെയര്‍മാന്‍ മദനിയുടെ ആരോഗ്യനില വഷളാവുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി കേന്ദ്ര കമ്മിറ്റി പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു നിവേദനം നല്‍കി. സീനിയര്‍ വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ നേതൃത്വത്തിലാണ് സംഘം മുഖ്യമന്ത്രിയെ കണ്ടത്.
കേസിന്റെ വിചാരണനടപിടകള്‍ സമയബന്ധിതമായി വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിരവധി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന മഅ്ദനിക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിന് ആവിശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നിതിനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. നേരത്തേ കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രി ആയിരിക്കെ വിദ്ഗ്ദ ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയരുന്നതാണെന്നും ഇക്കാര്യത്തില്‍ നിവേദനം പരിശേധിച്ച് വേണ്ടത് ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാ മൈലക്കാട്, ജില്ലാ ഭാരവാഹികളായ നടയറ ജബ്ബാര്‍, നഗരൂര്‍ അഷറഫ് എന്നിവരും സംഘിത്തിലുണ്ടായിരുന്നു.